ബാഴ്സലോണയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണ് ലിയണൽ മെസ്സി. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ മെസ്സി ബാഴ്സലോണയ്ക്ക് സമ്മാനിക്കാത്ത കിരീടങ്ങളില്ല. ശൈശവത്തിൽ ബാഴ്സയിലെത്തിയ മെസ്സി 2021ൽ മനസ്സില്ലാ മനസ്സോടെ കണ്ണീരണിഞ്ഞാണ് ബാഴ്സലോണ വിട്ടത്. ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മെസ്സിയുടെ പടിയിറക്കത്തിന് കാരണം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുകയാണ്.
കളിക്കാരനായല്ല, ബാഴ്സലോണയുടെ അഥിതിയായാണ് മെസ്സി കാംപ് നൌവിലെത്തുക. ബാഴ്സലോണുടെ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ മെസ്സി പങ്കെടുക്കും. റേഡിയോ കാറ്റലൂണിയയാണ് മെസ്സി ബാഴ്സയുടെ വാർഷിക ചടങ്ങിൽ പങ്കെടുക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. നവംബർ 29ന് ഗ്രാൻഡ് തിയറ്റർ ഡ ലിസേയുവിലാണ് വാർഷിക ചടങ്ങുകൾ നടക്കുക.
മെസ്സിക്കൊപ്പം സാവി ഹെർണാണ്ടസ്, ആന്ദ്രേസ് ഇനിയസ്റ്റ തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എങ്കിലും മെസ്സിയുടെ സാന്നിധ്യം തന്നെയാവും ചടങ്ങിന്റെ മുഖ്യ ആകർഷണം. ടീം വിട്ടുപോയതിന് ശേഷം ആദ്യമായാണ് മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ബാഴ്സലോണ മെസ്സിയെ ചടങ്ങിനായി ക്ഷണിച്ചത്. എന്നാൽ മേജർ ലീഗ് സോക്കർ മത്സരങ്ങൾ നക്കുന്നതിനാൽ മെസ്സി വരുമോയെന്ന് ഉറപ്പില്ലായിരുന്നു. ഇന്റർ മയാമി എം എൽ എസ് പ്ലേ ഓഫിൽ പുറത്തായതോടെ മെസ്സിയുടെ മത്സരങ്ങൾ പൂർത്തിയായി. ഇതോടെയാണ് മെസ്സി ബാഴ്സലോണയുടെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഉറപ്പായത്.
പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരത്തോടെ 2024ലെ മെസ്സിയുടെ മത്സരങ്ങളെല്ലാം പൂർത്തിയായി. ഇനി ജനുവരിയിൽ ഇന്റർ മയാമിക്ക് വേണ്ടിയാവും മെസ്സി കളിക്കളത്തിലേക്ക് തിരിച്ചെത്തുക. വിശ്രമനാളുകൾ ആയതിനാൽ മെസ്സിക്ക് നവംബർ 29ലെ പരിപാടിയിൽ പങ്കെടുക്കാൻ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
Lionel Messi’s exit from Barcelona in 2021 was bittersweet. The Argentine is, arguably, the club’s biggest legend, but his goodbye —a teary-eyed press conference— was underwhelming to say the least. However, he has reportedly agreed to be a part of the club’s 125th anniversary celebrations, in which could be an emotional reunion.
0 അഭിപ്രായങ്ങള്‍