ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ കഴിഞ്ഞ ദിവസമാണ് അടുത്ത രണ്ട് ലോകകപ്പുകളുടെ മത്സരവേദികൾ പ്രഖ്യാപിച്ചത്. 2026ലെ ലോകകപ്പിലെ ഉദ്ഘാടന മത്സരങ്ങൾ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിലു ശേഷിച്ച മത്സരങ്ങളിൽ സ്പെയ്ൻ , പോർട്ടുഗൽ, മൊറോക്കോ എന്നിവിടങ്ങളിലും നടക്കും.
ലോകകപ്പിന്റെ നൂറാം വാർഷികം പരിഗണിച്ചാണ് ഉദ്ഘാടന മത്സരങ്ങൾ ലാറ്റിനമേരിക്കയിൽ നടത്തുന്നത്. 2034ലെ ലോകകപ്പിന് സൌദി അറേബ്യയാവും വേദിയാവുക. ഇതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർക്ക് വളരെ സന്തോഷമുള്ള വെളിപ്പെടുത്തുകയിരിക്കുകയാണ് താരത്തിന്റെ സുഹൃത്ത് നാനി.
പോർച്ചുഗൽ വേദിയാവുന്ന 2030ലെ ലോകകപ്പിൽ റൊണാൾഡോ കളിക്കുമെന്നാണ് നാനിയുടെ വെളിപ്പെടുത്തൽ. 2030ൽ റൊണാൾഡോയ്ക്ക് 45 വയസ്സാവും. എങ്കിലും ഫിറ്റ്നസിൽ അതീവശ്രദ്ധ പുലർത്തുന്ന റൊണാൾഡോയ്ക്ക് നാൽപത്തിയഞ്ചാം വയസ്സിലും ഉണർവോടെ കളിക്കാൻ കഴിയുമെന്നും നാനി പറയുന്നു.
കഴിഞ്ഞ ദിവസം പ്രൊഫണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ നടത്തിയ അഭിമുഖത്തിലാണ് നാനിയുടെ വാക്കുകൾ. 2030ലെ ലോകകപ്പിൽ റൊണാൾഡോ കളിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അപ്പോഴേക്കും റൊണാൾഡോ പുതിയ വർക്കൌട്ടുകളും ഡയറ്റുകളും തുടങ്ങിയിട്ടുണ്ടാവും. കൂടുതൽ ആരോഗ്യവും ആത്മവിശ്വാസവുമുള്ള റൊണാൾഡോയെ അപ്പോഴും നമുക്ക് കാണാനാവും. 2030 ലോകകപ്പിൽ റൊണാൾഡോ ഗോൾ നേടുന്നതിനായി നമുക്ക് കാത്തിരിക്കാമെന്നും നാനി പറയുന്നു.
സ്പോർട്ടിംഗ് ലിസ്ബണിൽ കളിതുടങ്ങിയ നാനിയും റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ടുവർഷം ഒരുമിച്ച് കളിച്ചും. ഇപ്പോഴും റൊണാൾഡോയുടെ അടുത്തസുഹൃത്തുക്കളിൽ ഒരാളാണ് നാനി. 2025 ഫെബ്രുവരി 25നാണ് റൊണാൾഡോയ്ക്ക് നാൽപത് വയസ്സ് പൂർത്തിയാവുക. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതാരമാണ് റൊണാൾഡോ.
0 അഭിപ്രായങ്ങള്‍