Ads

header ads

നെയ്മറിന്റെ ലോകകപ്പ് പ്രഖ്യാപനം

Neymar has faced a series of injuries in recent years that have hindered his ability to maintain his place among the world’s best players. As he works towards a return to the field with Al-Hilal, the Brazilian superstar has revealed his plans regarding the 2026 FIFA World Cup.

രണ്ടുവർഷമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന് നല്ലകാലമല്ല. 2022-23 സീസണിൽ പി എസ് ജി താരമായിരുന്ന നെയ്മറിന് പരിക്കുമൂലം പകുതിയിലേറെ മത്സരങ്ങൾ നഷ്ടമായി. കാൽക്കുഴിയിലെ പരിക്കാണ് നെയ്മറിന് തിരിച്ചടിയായത്. ഇതിന് ശേഷം സൌദി ക്ലബ് അൽ ഹിലാലിലേക്ക് മാറിയെങ്കിലും പരിക്ക് നെയ്മറിനെ വിട്ടുപോയില്ല. 

ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റ നെയ്മറിന് ഒരുവർഷം പൂർണായി നഷ്ടമായി. കാൽമുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയയക്ക് വിധേയനായ നെയ്മർ ഇതുവരെ വെറും അഞ്ച് മത്സരങ്ങളിലാണ് അൽ ഹിലാലിനായി കളിച്ചത്. അഞ്ചാം മത്സരത്തിൽ വീണ്ടും പരിക്കേറ്റ് പുറത്തായി. ദീർഘകാലമായി ബ്രസീൽ ദേശീയ ടീമിലും നെയ്മറിന് ഇടമില്ല. 

2026 ലോകകപ്പ് അടുത്തുവരുകയാണ്. യോഗ്യതാ റൌണ്ടിൽ നെയ്മറിന്റെ അഭാവം ബ്രസീൽ കാര്യമായി നേരിടുന്നുണ്ട്. ഇതിനിടെ വലിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നെയ്മർ. 2026 ലോകകപ്പിൽ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് നെയ്മർ പറഞ്ഞിരിക്കുന്നത്. ആർ എം സി സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് നെയ്മറുടെ വെളിപ്പെടുത്തൽ. 

ഞാൻ മൂന്ന് ലോകകപ്പിൽ കളിച്ചിട്ടുണ്ട്. ഉറപ്പായും എനിക്ക് നാലാമത്തെ ലോകകപ്പിലും കളിക്കണം. പരിക്ക് എനിക്ക് വലിയ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. എങ്കിലും ഇതിനെയെല്ലാം മറികടക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്. അൽ ഹിലാലിലെ പരിശീലനത്തിലൂടെ കളിക്കളത്തിലേക്കും ബ്രസീൽ ദേശീയ ടീമിലേക്കും തിരിച്ചെത്താനാണ് ശ്രമിക്കുന്നത്. 2026 ലോകകപ്പിൽ കളിക്കുമെന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നതെന്നും നെയ്മർ പറയുന്നു. 

ലോകകപ്പിൽ നെയ്മറിന് അത്ര നല്ല അനുഭവങ്ങളല്ല ഇതുവരെയുള്ളത്. 2014 ലോകകപ്പിൽ കൊളംബിയക്കെതിരെ ക്വാർട്ടർ ഫൈനലിൽ മാരക പരിക്കേറ്റ് നെയ്മർ പുറത്തായി. ഇതിന് പിന്നാലെ സെമിയിൽ ബ്രസീൽ ഒന്നിനെതിരെ ഏഴ് ഗോളിന് ജർമ്മനിയോട് തകർന്നു. 2018 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനോട് തോറ്റ ബ്രസീൽ 2022ലോകകപ്പിലെ ക്വാർട്ടറിൽ ക്രോയേഷ്യയോട് ഷൂട്ടൌട്ടിൽ തോറ്റ് പുറത്തായി. 

മെസ്സി അർജന്റീനയെ ചാമ്പ്യൻമാരാക്കിയത് പോലെ നാലാം ലോകകപ്പിൽ നെയ്മർ ബ്രസീലിനെ വീണ്ടും വിശ്വവിജയികൾ ആക്കുമെന്ന പ്രതീക്ഷയിലാണ ആരാധകർ. 



Neymar has faced a series of injuries in recent years that have hindered his ability to maintain his place among the world’s best players. As he works towards a return to the field with Al-Hilal, the Brazilian superstar has revealed his plans regarding the 2026 FIFA World Cup.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍