Ads

header ads

ആറടിച്ച് ഗോകുലം കേരള വിജയ വഴിയിൽ

 

Gokulam Kerala FC registered a brilliant 6-3 win over Delhi FC in the I-League 2024-25 encounter at the EMS Corporation Stadium on Monday, February 17, 2025.

കോഴിക്കോട്: ഐ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി ഗോകുലം കേരള എഫ് സി . സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളിനായിരുന്നു ഡൽഹി എഫ്.സിക്കെതിരേ ഗോകുലത്തിന്റെ ജയം. ആദ്യം ഗോൾ വഴങ്ങിയെങ്കിലും ശക്തമായി തിരിച്ചുവന്ന് ഗോകുലം  ജയം പിടിച്ചെടുക്കുകയായിരുന്നു. 

മൂന്നാം മിനിറ്റിൽ ഗയറിയായിരുന്നു ഡൽഹിക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ അധികം വൈകാതെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ച് വന്ന് ഗോകുലം ആത്മവിശ്വാസം തിരിച്ചുപിടിച്ചു. 13ആം മിനുട്ടിൽ മൈക്കൽ മാർട്ടിൻ ഷാവേസായിരുന്നു ഗോകുലത്തിനായി സമനില ഗോൾ കണ്ടെത്തിയത്. സമനില നേടിയതോടെ ആത്മവിശ്വാസം നേടിയതോടെ ഗോകുലം അക്രമണം ശക്തമാക്കി. 21ആം മിനുട്ടിൽ അദമ നിയാനെയുടെ ഗോളിൽ ഗോകുലം മുന്നിലെത്തി. ആദ്യ പകുതിയിൽ 2-1ന് ഗോകുലം മുന്നിലായിരുന്നു. 

Gokulam Kerala FC registered a brilliant 6-3 win over Delhi FC in the I-League 2024-25 encounter at the EMS Corporation Stadium on Monday, February 17, 2025.

 54ആം മിനുട്ടിൽ അദമ രണ്ടാം ഗോൾ നേടി ലീഡ് വർധിപ്പിച്ചു. അധികം വൈകാതെ നാലാം ഗോളും ഗോകുലം ഡൽഹിയുടെ വലയിലെത്തിച്ചതോടെ മത്സരത്തിന്റൈ നിയന്ത്രണം ഏറ്റെടുത്തു. 57ആം മിനുട്ടിൽ നാച്ചോ അബെലഡോയായിരുന്നു ഗോകുലത്തിനായി നാലാം ഗോൾ നേടിയത്. എന്നാൽ 64ആം മിനുട്ടിൽ ഹൃദയ ജയിൻ നേടിയ ഗോളിൽ ഡൽഹി സ്‌കോർ 2-4 എന്നാക്കി. 

തോൽക്കാൻ മനസില്ലാത്ത ഗോകുലം ഡൽഹിയുടെ ഗോൾമുഖം അക്രമിച്ച് കൊണ്ടിരുന്നു. 75ആം മുനുട്ടിൽ അബലഡോയുടെ രണ്ടാം ഗോളും ഗോകുലത്തിന്റെ അഞ്ചാം ഗോളും പിറന്നു. 81ആം മിനുട്ടിൽ ഡൽഹിക്കായി സാമിർ ബിനോങ് ഗോൾ നേടിയെങ്കിലും ഗോകുലത്തിനെ തളർത്താൻ കഴിഞ്ഞില്ല. 99ആം മിനുട്ടിൽ രൺജീത്ത് പാന്ദ്രെയുടെ ഗോൾകൂടി പിറന്നതോടെ ഗോകുലം ഗോൾ പട്ടിക പൂർത്തിയാക്കി.  സ്‌കോർ ബോർഡ്  6-3.

15 മത്സരത്തിൽ 22 പോയിന്റ് നേടിയ ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഡൽഹി പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു. 25ന് എവേ മത്സരത്തിൽ ഗോകുലം  ഐസ്വാൾ എഫ്.സിയെ നേരിടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍