2025 ഫെബ്രുവരി 21. കേരള ക്രിക്കറ്റ് ചരിത്രത്തിൽ ഈദിവസം ഒരിക്കലും മായില്ല. ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമിഫൈനലിൽ നാടകീയമായി രണ്ടുറൺ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം ചരിത്രത്തിൽ ആദ്യമായി ഫൈനൽ ഉറപ്പിച്ചു. കേരളത്തിന്റെ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് ആദ്യ ഇന്നിംഗ്സിൽ 455 റൺസിന് പുറത്തായി.
അവസാന ബാറ്റർ നാഗ് വാസ്വല്ലയുടെ ഷോട്ട് സമൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി ഉയർന്നപ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ച് അനായാസം കൈയിലൊതുക്കിയതോടെയാണ് പുതുചരിത്രം പിറന്നത്. അവസാന ദിവസത്തെ മൂന്ന് വിക്കറ്റും ആദിത്യ സർവാതെ സ്വന്തമാക്കി. ജമ്മു കശ്മീരീനെതിരായ ക്വാർട്ടറിൽ ഒരു റൺ ലീഡിലാണ് കേരളം സെമിയിലെത്തിയത്. അതേ നിമിഷങ്ങൾ ആവർത്തിച്ചാണ് സെമിയിൽ കേരളത്തിന്റെ ചരിത്രനേട്ടം.
അവസാന ദിനം ഏഴ് വിക്കറ്റിന് 429 റൺസെന്ന നിലയിലാണ് ഗുജറാത്ത് ക്രീസിലെത്തിയത്. ലീഡ് നേടി ഫൈനൽ ഉറപ്പിക്കാൻ ഗുജറാത്തിന് 29 റൺസായിരുന്നു വേണ്ടിയിരുന്നത്. 79 റൺസെടുത്ത ജയ്മീത് പട്ടേലിനെ ആദിത്യ സർവാതെ പുറത്താക്കിയതാണ് വഴിത്തിരിവായത്.
മുഹമ്മദ് അസ്ഹറുദ്ദീൻ സ്റ്റംപ് ചെയ്താണ് ജയ്മീത് മടങ്ങിയത്. 30 റൺസെടുത്ത സിദ്ദാർഥ് ദേശായിയെ സർവാദെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഫൈനലിൽ മുംബൈ, വിദർഭ വിജയികളേയാവും കേരളം ഫൈനലിൽ നേരിടുക.
Summary: Kerala made history by securing a place in their first-ever Ranji Trophy final after taking a slim two-run first-innings lead against Gujarat at the Narendra Modi Stadium in Ahmedabad. In a tense and closely fought encounter, Kerala held their nerve to edge past Gujarat and book a spot in the Ranji Trophy final.
0 അഭിപ്രായങ്ങള്‍