Ads

header ads

സൽമാൻ നിസാർ പുറത്ത്: ലീഡിനായി കേരളം പൊരുതുന്നു

Vidarbha vs Kerala, Ranji Trophy 2024-25 Final

വിദർഭയ്ക്ക് എതിരായ രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളം പൊരുതുന്നു. മൂന്ന് വിക്കറ്റിന് 131 റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കേരളം ഉച്ചഭക്ഷണത്തിന് കളിനിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 219 റൺസ് എന്ന നിലയിലാണ്. വിദർഭയുടെ 379 റൺസ് മറികടക്കാൻ കേരളത്തിന് 160 റൺസ് കൂടിവേണം.

79 റൺസെടുത്ത ആദിത്യ സർവാദേയുടെയും 21 റൺസെടുത്ത സൽമാൻ നിസാറിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 66 റൺസുമായി ഇന്നിംഗ്സ് പുനരാരംഭിച്ച ആദിത്യയ്ക്ക് 13 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഹർഷ് ദുബേയുടെ പന്തിൽ ഡാനിഷ് മാലേവാർ ക്യാച്ചെടുത്താണ് ആദിത്യപുറത്തായത്. 

Vidarbha vs Kerala, Ranji Trophy 2024-25 Final

42 പന്തിൽ മൂന്ന് ഫോറുകളോടെ 21 റൺസെടുത്ത സൽമാൻ നിസാർ വിക്കറ്റിന് മുന്നിൽ കുടങ്ങുകയായിരുന്നു. ദുബേയ്ക്ക് തന്നെയാണ് വിക്കറ്റ്. ഷോട്ട് ഓഫർ ചെയ്യാതിരുന്നതിനാൽ അംപയർ നേരിട്ട് ഔട്ട് വിളിച്ചു. സൽമാൻ നിസാർ തീരുമാനം റിവ്യൂ ചെയ്തെങ്കിലും തീരുമാനം വിദർഭയ്ക്ക് അനുകൂലമായി. ജലജ് സക്സേനയും മുഹമ്മദ് അസ്ഹറുദ്ദീനുമാണ് കേരള നിരയിൽ ശേഷിക്കുന്ന ബാറ്റർമാർ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍