2026ലെ ഫിഫ ലോകകപ്പിന് മുൻപ് ഫുട്ബോൾ ആരാധകർ ഒരു വമ്പൻ പോരാട്ടം കാത്തിരിക്കുന്നുണ്ട്. യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ചാമ്പ്യൻമാരും ഏറ്റുമുട്ടുന്ന ഫൈനലിസിമ പോരാട്ടത്തിനായി. യൂറോ കപ്പ് ജേതാക്കളായ സ്പെയ്നും കോപ്പ ചാമ്പ്യൻമാരായ അർജന്റീനയുമാണ് ഫൈനലിസിമയിൽ ഇത്തവണ ഏറ്റുമുട്ടേണ്ടത്. ഇതിഹാസതാരം ലിയണൽ മെസ്സിയുടെയും മെസ്സിയുടെ പിൻഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിൻ യമാലിന്റെയും നേർക്കുനേർ പോരാട്ടം കൂടിയായിരിക്കും വരാനിരിക്കുന്ന ഫൈനലിസിമ.
കഴിഞ്ഞ തവണത്തെ ഫൈനലിസിമയിൽ ഇറ്റലിയെ തോൽപിച്ച് അർജന്റീന കിരീടം നേടിയിരുന്നു. അർജന്റീന കോപ്പയും സ്പെയ്ൻ യൂറോയും നേടിയതിന് ശേഷം ഫൈനലിസിമ എന്നായിരിക്കും നടക്കുകയെന്ന ആകാംക്ഷയിലായിരുന്നു ഫുട്ബോൾ ആരാധകർ. തിരക്കേറിയ മത്സരക്രമങ്ങൾ ആയതിനാൽ ഫൈനലിസിമയ്ക്ക് അനുയോജ്യമായൊരു ഡേറ്റ് കണ്ടെത്തുകയാണ് യുവേഫയുടെയും കോൺമബോളിന്റെയും വെല്ലുവിളി.
2025ൽ ഈമത്സരം നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാലിപ്പോൾ ഫൈനലിസിമ 2026ലേക്ക് മാറ്റിയിരിക്കുകയാണ്. ലോകകപ്പിന് മുൻപ് മത്സരം നടത്താനാണ് ശ്രമിക്കുന്നത്. അർജന്റൈൻ മാധ്യമം ഒലേയുടെ റിപ്പോർട്ട് അനുസരിച്ച് 2026 മാർച്ചിലോ ഏപ്രിലിലോ ഫൈനലിസിമ നടക്കുമെന്നാണ്. 2025 സെപ്റ്റംബറോടെ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും.
ഇതേസമയം സ്പെയ്ന് തുടർന്നും മത്സരങ്ങളുണ്ട്. ഇതോടെയാണ് ഫൈനലിസിമ 2026ലേക്ക് നീളുമെന്ന് ഉറപ്പായത്. യുവേഫയും കോൺമെബോളും തീയതിക്കായി ശ്രമിക്കുന്നുണ്ടെങ്കിലും ഫിഫയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത്. 2022ലെ ഫൈനലിസിമ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് നടന്നത്. ഇതേവേദിയിൽ അടുത്ത മത്സരവും നടത്തണമെന്നാണ് കോൺമെബോളിന്റെ ആഗ്രഹം. എന്നാൽ സ്പെയ്ൻ ഇതിനോട് അനുകൂലതീരുമാനം എടുക്കുമോയെന്ന് ഉറപ്പില്ല.
അന്താരാഷ്ട്ര ഫുട്ബോളിൽ സ്പെയ്നും അർജന്റിനയും പതിനാല് മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുടീമും ആറ് ജയം വീതം നേടിയപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.
Argentina vs. Spain Finalissima match reportedly rescheduled to a new date
The Finalissima between Argentina and Spain, originally scheduled for 2025, has reportedly been rescheduled to a new date.
Tags: The Argentina national team, champions of the 2024 Copa América, UEFA Euro Winners, Finalissima , FIFA ,
Finalissima between Argentina and Spain, 32-team FIFA Club World Cup, 2026 FIFA Club World Cup, Lionel Scaloni, 1966 World Cup
0 അഭിപ്രായങ്ങള്‍